by webdesk2 on | 17-03-2025 06:48:59 Last Updated by webdesk3
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി. മകന്‍ ചെയ്ത കൂട്ടക്കൊല തിരിച്ചറിഞ്ഞിട്ടും കട്ടിലില്‍ നിന്നും വീണുണ്ടായ അപകടമെന്ന മുന്‍മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഷെമീന. ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു.
ആശുപത്രിയില്‍ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. മകന്‍ അഫാനല്ല ആക്രമിച്ചതെന്നും കട്ടിലില്‍ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റെന്നുമാണ് ഷെമീന ഇന്നലെയും മൊഴി നല്‍കിയത്. മകന് മറ്റാരെയും ആക്രമിക്കാന്‍ കഴിയില്ലെന്നും ഷെമീന പൊലീസിനോട് പറഞ്ഞു. കട്ടിലില്‍ നിന്നു വീണാല്‍ ഇത്രയും വലിയ പരുക്കേല്‍ക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണു പരുക്കേറ്റുവെന്നാണ് ഷെമിയുടെ മറുപടി.
കടബാധ്യതയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഷെമിയുടെ ഡയറിയിലെ വിവരങ്ങള്‍ സംബന്ധിച്ചും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒരു മണിക്കൂര്‍ ഷെമിയുമായി സംസാരിച്ചെങ്കിലും മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കാതെയാണു പൊലീസ് മടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഷെമിയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. വെഞ്ഞാറമൂട് എസ്എച്ച്ഒ: ആര്‍.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലാണ് ഇന്നലെ ഷെമിയുടെ മൊഴിയെടുത്തത്.
അതേസമയം കേസില്‍ അഫാനെ മൂന്നാം ഘട്ട തെളിവെടുപ്പിനായി ഇന്ന് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. കാമുകിയെയും അനുജനെയും കൊന്ന കേസിലാണ് മൂന്നു ദിവസത്തെ കസ്റ്റഡി.