by webdesk3 on | 16-03-2025 03:12:17 Last Updated by webdesk3
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എആര്‍ റഹ്മാന്‍ ആശുപത്രി വിട്ടു. ചെന്നൈയിലെ ഗ്രീംസ് റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവേശനം.
അപ്പോളോ ആശുപത്രി അധികൃതരുടെ വാര്‍ത്താക്കുറിപ്പിനുസരണം, പതിവ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം റഹ്മാനെ ഡിസ്ചാര്‍ജ് ചെയ്തു. ശനിയാഴ്ച രാത്രിയില്‍ ലണ്ടന്‍ യാത്ര കഴിഞ്ഞ് ചെന്നൈയിലെത്തിയ റഹ്മാന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ഡോക്ടര്‍മാര്‍ നല്‍കിയ വിവരമനുസരിച്ച്, നിര്‍ജ്ജലീകരണം മൂലമുണ്ടായ ഒരു ആരോഗ്യപ്രശ്‌നമായിരുന്നു ഇതിന് കാരണം. ഇസിജി, എക്കോ കാര്‍ഡിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയശേഷം, റഹ്മാനെ ഞായറാഴ്ച ആന്‍ജിയോഗ്രാമിന് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.