by webdesk3 on | 16-03-2025 02:59:45 Last Updated by webdesk3
രാജ്യത്തുടനീളമുള്ള ലഹരിവേട്ടയുടെ ഭാഗമായി 163 കോടി രൂപയുടെ ലഹരി മരുന്നുകള്‍ പിടികൂടി. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) 88 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.
"ലഹരിമുക്ത ഭാരതം" ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടികള്‍ക്ക് ഇത് ശക്തിപകരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലഹരി വിരുദ്ധ പ്രചാരണത്തിന് അത്യന്തം പ്രാധാന്യമുള്ള ഈ വേട്ട രാജ്യത്ത് ലഹരിക്കടത്ത് തടയുന്നതിനുള്ള നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലും വന്‍ ലഹരിവേട്ട
കര്‍ണാടകയിലും വലിയ ലഹരിവേട്ടയാണ് നടന്നത്. ഡല്‍ഹിയില്‍ നിന്ന് ബംഗളുരുവിലേക്കെത്തിയ രണ്ട് സ്ത്രീകളില്‍ നിന്ന് 37.87 കിലോ എംഡിഎംഎ (MDMA) പിടികൂടി. ബംബ ഫന്റ, അബിഗേയ്ല്‍ അഡോണിസ് എന്നീ രണ്ട് ദക്ഷിണാഫ്രിക്ക സ്വദേശികളാണ് അറസ്റ്റിലായത്.
പഞ്ചാബിലും ലഹരി വേട്ട
പഞ്ചാബില്‍ നടത്തിയ പരിശോധനയില്‍ 10 പാക്കറ്റ് ഹെറോയിന്‍ പൊലീസ് പിടികൂടി. ലഹരിക്കടത്ത് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജന്‍സികളും പൊലീസ് വിഭാഗവും ലഹരിവേട്ട സജീവമാക്കിയിരിക്കുകയാണ്.