by webdesk3 on | 16-03-2025 11:24:30 Last Updated by webdesk3
ബഹിരാകാശയാത്രികരായ സുനിത വില്യംസും യൂജിന്‍ ബുച്ച് വില്‍മോറും ഉടന്‍ ഭൂമിയിലേക്ക് മടങ്ങിയേക്കും. ഇരുവരെയും തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ 10 പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി.
ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30ന് ആണ് റോക്കറ്റ് വിക്ഷേപണം നടന്നത്. ദൗത്യത്തിനായി നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാക്‌സ ബഹിരാകാശയാത്രിക തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചിട്ടുണ്ട്. മാര്‍ച്ച് 19 ബുധനാഴ്ച സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
2024 ജൂണില്‍ ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരും വെറും എട്ട് ദിവസത്തേക്കുള്ള ദൗത്യത്തിനായി യാത്ര തിരിച്ചെങ്കിലും 9 മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഇരുവരും നേരത്തേ മടങ്ങാനായില്ല.