by webdesk3 on | 15-03-2025 03:08:57 Last Updated by webdesk3
വേനല്‍ക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മദ്രാസ് ഹൈക്കോടതി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ വരെ ഈ നിയന്ത്രണം നിലവിലുണ്ടായിരിക്കും. ജസ്റ്റിസ് എന്‍ സതീശ് കുമാറും ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തിയും അടങ്ങിയ പ്രത്യേക ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഊട്ടിയിലേക്ക് പ്രവൃത്തി ദിവസങ്ങളില്‍: 6,000 ടൂറിസ്റ്റ് വാഹനങ്ങള്‍, ാരാന്ത്യങ്ങളില്‍: 8,000 ടൂറിസ്റ്റ് വാഹനങ്ങള്‍ കൊടൈക്കനാലിലേക്ക് പവൃത്തി ദിവസങ്ങളില്‍: 4,000 ടൂറിസ്റ്റ് വാഹനങ്ങള്‍, വാരാന്ത്യങ്ങളില്‍: 6,000 ടൂറിസ്റ്റ് വാഹനങ്ങള്‍ എന്നിങ്ങനെയുമാണ് അനുവദിക്കുക.
ബസുകളിലും ട്രെയിനുകളിലും എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഇതിന് പുറമെ, കാര്‍ഷിക ഉത്പന്നങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവുണ്ട്.