by webdesk2 on | 15-03-2025 12:56:42
കെഎസ്ആര്‍ടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് എംഡി പി എസ് പ്രമോജ് ശങ്കര്‍. ട്രേഡ് യൂണിയനുകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിനും ഓരോ യൂണിറ്റുകളിലെയും വര്‍ക്ക്‌ഷോപ്പുകളിലെയും ചെലവ് നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുളള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് ക്ഷണിച്ചിട്ടുള്ളത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ അടങ്ങിയ ഉത്തരവ് 14.03.2025ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ പുറപ്പെടുവിച്ചു.