News Kerala

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: ലഹരിയുടെ ഉറവിടം തേടി പൊലീസ്

Axenews | ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: ലഹരിയുടെ ഉറവിടം തേടി പൊലീസ്

by webdesk2 on | 15-03-2025 06:15:15 Last Updated by webdesk3

Share: Share on WhatsApp Visits: 64


ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: ലഹരിയുടെ ഉറവിടം തേടി പൊലീസ്

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ലഹരിയുടെ ഉറവിടം തേടി പോലീസ്. പണം നല്‍കി പ്രാദേശിക ലഹരി മാഫിയ സംഘങ്ങളില്‍ നിന്നും വാങ്ങിയ കഞ്ചാവ് എന്ന് വിവരം. 500  മുതല്‍ 2000 വരെ വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചു. ആകാശിന്റെ ഫോണ്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. 

ആകാശിന്റെ മുറിയില്‍ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും.റെയ്ഡ് നടക്കുമ്പോള്‍ ഇവര്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. തെളിവ് ലഭിച്ചാല്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. കൂടാതെ  പൂര്‍വവിദ്യാര്‍ത്ഥികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണവും ഇന്ന് ആരംഭിക്കും.

സംഭവത്തില്‍ അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment