by webdesk3 on | 14-03-2025 03:50:51 Last Updated by webdesk3
കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് പിടികൂടിയ കഞ്ചാവ് കേസില്‍ പ്രതി ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചതിന് പ്രധാന ഉദ്ദേശ്യം വില്‍പനയാണെന്ന് വ്യക്തമാക്കുന്നു. കൂടാതെ, ആകാശ് കോളജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കേസ് സംബന്ധിച്ച് കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ ചോദ്യംചെയ്യലിനായി ആകാശിനെ കസ്റ്റഡിയില്‍ വാങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.കേസ് ബന്ധപ്പെട്ടു മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യന്‍ എന്നിവരാണ് സസ്‌പെന്‍ഷനില്‍.പോളിടെക്‌നിക് കോളജ് അധികൃതര്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു
കളമശ്ശേരി പോളിടെക്‌നിക് കോളജിലെ മെന്‍സ് ഹോസ്റ്റലില്‍ നടന്ന പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ആകാശ്, ആദിത്യന്‍, അഭിരാജ് എന്നിവരെ അറസ്റ്റ് ചെയ്തത്. പോലീസ് ഇപ്പോഴും കേസ് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലാണ്.