by webdesk3 on | 14-03-2025 03:37:45 Last Updated by webdesk3
പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. സംഭവം കണ്ണൂരിലെ തളിപ്പറമ്പില്‍ നടന്നു. പുളിമ്പറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിന്‍ (23) ആണ് പിടിയിലായത്.
തളിപ്പറമ്പ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍?പെടലുമായി കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയപ്പോള്‍ പീഡന വിവരം വ്യക്തമാകുകയായിരുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവമുണ്ടായത്. യുവതി 12 കാരിക്ക് സ്വര്‍ണ ബ്രേസ്‌ലെറ്റ് നല്‍കിയിരുന്നതായി സംശയമുണ്ട്. ഇതിന്റെ മറവില്‍ പലതവണയായി കുട്ടി പീഡിപ്പിക്കപ്പെട്ടതായാണ് കണ്ടെത്തല്‍.