by webdesk2 on | 14-03-2025 07:39:07 Last Updated by webdesk2
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. മുന്‍ഗണനേതര വിഭാഗത്തിലെ നീല കാര്‍ഡിന് കിലോയ്ക്ക് നാലില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ശിപാര്‍ശ. റേഷന്‍കട വേതന പരിഷ്‌കരണം പഠിച്ച സമിതിയുടേതാണ് നടപടി. സംസ്ഥാനത്ത് പതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമാനം ലഭിക്കുന്ന 4000 റേഷന്‍ കടകളും പൂട്ടാന്‍ സമിതി നിര്‍ദേശിച്ചു. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ കൂട്ടുന്നതിനായാണ് അരി വില വര്‍ധിപ്പിക്കുന്നത്.