News Kerala

ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞ് അനന്തപുരി; പൊങ്കാല സമര്‍പ്പണം ഉച്ചയ്ക്ക് 1.15ന്

Axenews | ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞ് അനന്തപുരി; പൊങ്കാല സമര്‍പ്പണം ഉച്ചയ്ക്ക് 1.15ന്

by webdesk2 on | 13-03-2025 06:45:27 Last Updated by webdesk3

Share: Share on WhatsApp Visits: 54


ഇന്ന് ആറ്റുകാല്‍ പൊങ്കാല; ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞ് അനന്തപുരി;  പൊങ്കാല സമര്‍പ്പണം ഉച്ചയ്ക്ക് 1.15ന്

തിരുവനന്തപുരം: പുരാണ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് ഇന്ന്.ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്ത ജനങ്ങള്‍. അനന്തപുരിയിലെങ്ങും ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. 

രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും.കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം പരാമര്‍ശിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ ആലപിച്ചാലുടനെ, തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് പത്തേകാലോടെ ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകരും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെമ്പാടും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.

പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാര്‍ക്ക് മാത്രമാണ് ക്ഷേത്ര കോംപൗണ്ടിലേക്ക് പ്രവേശനാനുമതി. 


Share:

Search

Recent News
Popular News
Top Trending


Leave a Comment