by webdesk3 on | 12-03-2025 03:57:49 Last Updated by webdesk3
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ. എന്‍. ആനന്ദകുമാറിനെതിര്‍ത്തും തിരുവനന്തപുരം എ സി ജെ എം കോടതി റിമാന്‍ഡ് ചെയ്തു.
ഇതിന് പിന്നാലെ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.ആനന്ദകുമാര്‍ ദേശീയ ചെയര്‍മാന്‍ ആയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നത്.കണ്ണൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.
മുഖ്യപ്രതിയായ തൊടുപഴ സ്വദേശി അനന്തു കൃഷ്ണനില്‍ നിന്ന് ആനന്ദകുമാര്‍ പ്രതിമാസം പണം കൈപ്പറ്റിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.അക്കൗണ്ടിലെത്തിയ പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും, വ്യക്തിപരമായി കൈപ്പറ്റിയതല്ലെന്നും പ്രതി ജാമ്യഹര്‍ജിയില്‍ വാദിച്ചു.നികുതി അടച്ച പണമാണെന്നും അതിന് തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ആനന്ദകുമാര്‍ കോടതിയെ അറിയിച്ചു.
അന്വേഷണം ശക്തമാക്കിയ ക്രൈംബ്രാഞ്ച് ആനന്ദകുമാറിനെതിരേ കൂടുതല്‍ തെളിവുകള്‍ സമാഹരിച്ചുവരികയാണ്.പ്രതിയെ റിമാന്‍ഡ് ചെയ്തതോടെ കേസില്‍ ആധികാരികമായ തെളിവുകള്‍ പുറത്തുവരാനുള്ള സാധ്യത വര്‍ധിച്ചു.