by webdesk3 on | 11-03-2025 07:54:12 Last Updated by webdesk2
മുനമ്പത്ത് നടത്തുന്ന ഭൂസമരം 151ആം ദിനത്തിലേക്ക്. സമരത്തിന്റെ 150ആം ദിവസത്തില്‍ 150 അമ്മമാരും അച്ഛന്മാരും ആണ് സമരത്തില്‍ പങ്കെടുത്തത് . കോട്ടപ്പുറം രൂപത ചാന്‍സിലര്‍ ഷാബു കുന്നത്തൂര്‍ സമരം ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയും കെആര്‍എല്‍ സിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായ റവ.ഡോ: ജിജു അറക്കത്തറ ഐക്യദാര്‍ഢ്യവുമായി എത്തിച്ചേര്‍ന്നു. ഈ പ്രായമായവര്‍ ഈ പൊരി വെയിലത്ത് സമരമുഖത്ത് ഇരിക്കേണ്ടിവന്നത് ഭരണകൂടത്തിന്റെയും, ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയാണെന്ന് അദ്ദേഹം പറഞ്ഞു.
കര്‍മലീത്ത സഭ സിസ്റ്റര്‍ ഡോക്ടര്‍ റൂബി , നാഷണ ലിസ്റ്റ്‌കേരളസംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് ജില്ലാ പ്രസിഡന്റ് ജോര്‍ജ് ഷൈന്‍ കര്‍മ്മലിത്ത സഭയുടെ കാര്‍മല്‍ വെട്ടറന്‍സ് ക്ലബ്ബ് ഫാദര്‍ ആന്റണി ഡിക്രൂസ്, OCD ജര്‍മ്മനി ഹൗസ് സുപ്പീരിയര്‍ ഫാ:അലക്‌സ്, ഫാ:ഫ്രാന്‍സിസ് പൂപ്പാടി,ഫാദര്‍ പോള്‍പള്ളിപ്പറമ്പില്‍, കാനോഷ്യന്‍ സിസ്റ്റേഴ്‌സ്, സി.റ്റി. സി സിസ്റ്റേഴ്‌സ്,എ സ് സ്‌ജെ സിസ്റ്റേഴ്‌സ്, സി എസ് എസ് ടി സിസ്റ്റേഴ്‌സ്, കേരള കാത്തലിക്ക് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ജോമോന്‍ തോട്ടുപുറം, കോതമംഗലം രൂപതാ ഗ്ലോബല്‍ കത്തോലിക്കാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബെന്നി ആന്റണി,ബി. ജെ. പി നൂന പക്ഷ സംസ്ഥാന ഭാരവാഹികള്‍ ആയ ജിജി ജോസഫ്, ഡെന്നി ജോസഫ് തുടങ്ങിയവര്‍ ഐക്യദാര്‍ഡ്യവുമായി സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നു.
സമാപന സമ്മേളനം ബിഷപ്പ് ഡോക്ടര്‍ ജോസഫ് കാരിക്കാശ്ശേരി എമിറിറ്റസ് ഉദ്ഘാടനം ചെയ്തു,കിഡ്‌സ് ഡയറക്ടര്‍ ഫാദര്‍ പോള്‍ തോമസ് കളത്തില്‍, ഫാ. ആന്റണി സേവ്യര്‍തറയില്‍, ഭൂ സംരക്ഷണ സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലക്കല്‍ ,സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി ,സിജി ജിന്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.