by webdesk3 on | 11-03-2025 03:17:06 Last Updated by webdesk3
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകള്‍ 30% വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ആണ് ഇക്കാര്യം അറിയിച്ചത്. വഴിപാടുകള്‍ക്ക് ആവശ്യമായ ദ്രവ്യങ്ങളുടെ വില വര്‍ധിച്ചതിനാലാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
വഴിപാട് നിരക്കില്‍ 30% വര്‍ധന വരും, എന്നാല്‍ ഇത് ശബരിമലയ്ക്ക് ബാധകമല്ല. നിരക്കുകളുടെ പുനര്‍ ക്രമീകരണം ഓംബുഡ്‌സ്മാന്റെ ശിപാര്‍ശയോടെയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയും നടപ്പാക്കും.
മുന്‍പ്, ഓരോ അഞ്ച് വര്‍ഷത്തിലും നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു.2016ന് ശേഷം പ്രളയവും കോവിഡ് മഹാമാരിയും കാരണം നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നില്ല.
ഒന്‍പത് വര്‍ഷത്തിന് ശേഷം ആണ് വീണ്ടും നിരക്ക് വര്‍ധന നടപ്പാക്കുന്നത്.ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം ക്ഷേത്രങ്ങളിലെ വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്, എന്നാല്‍ ഭക്തരില്‍ നിന്ന് എന്തെല്ലാം പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ടതായിരിക്കും.