by webdesk2 on | 11-03-2025 10:16:52 Last Updated by webdesk3
കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിലെ സെമിത്തേരിക്ക് അടുത്ത് സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. ശാരദാമഠം സിഎസ്‌ഐ പള്ളിയോട് ചേര്‍ന്നുള്ള സെമിത്തേരിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് രണ്ടു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഫൊറന്‍സിക് പരിശോധനയ്ക്കു പിന്നാലെ മാത്രമേ വ്യക്തത വരൂ.
ആളോഴിഞ്ഞ പറമ്പില്‍ സ്യൂട്ടകേസിലാക്കിയ നിലയില്‍ അസ്ഥികൂടം കണ്ട വിവിരം പള്ളി ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. പൈപ്പ് ശരിയാക്കാനായി എത്തിയപ്പോഴാണ് കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് സ്യൂട്ട് കേസില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികളും തലയോട്ടിയും സ്യൂട്ടകേസില്‍ അടുക്കി വെച്ച നിലയിലായിരുന്നു. മൃതദേഹം മറ്റെവിടെയോ സംസ്‌കരിച്ച ശേഷം അസ്ഥികൂടം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം.
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടില്‍നിന്നും വര്‍ഷങ്ങളായി കാണാതായവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊല്ല് ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.