by webdesk3 on | 10-03-2025 02:23:49 Last Updated by webdesk3
കാസര്‍കോട് കാണാതായ പതിനഞ്ച് വയസുകാരിയെയും അയല്‍വാസിയായ യുവാവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു.പെണ്‍കുട്ടിയെ കാണാതായതായി പരാതി നല്‍കിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും അന്വേഷണം പ്രഗത്ഭമില്ലെന്നും, പൊലിസ് എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചു.സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു.
ഒരു വിവിഐപിയുടെ മകളെ കാണാതായിരുന്നതെങ്കില്‍ പൊലീസ് ഇങ്ങനെയാകുമോ? എന്ന് കോടതി ചോദിച്ചു.നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം 12ന് പതിനഞ്ച് വയസ്സുകാരി കാണാതായി.42 കാരനായ അയല്‍വാസി പ്രദീപും അന്നു തന്നെ കാണാതാവുകയായിരുന്നു.26 ദിവസം കഴിഞ്ഞ് ഇവരെ മണ്ടേക്കാപ്പ് പ്രദേശത്ത്, ഒരു മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.
പോലീസ് അന്വേഷണത്തിന്റെ വീഴ്ചയേക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടാന്‍ ഹൈക്കോടതി പറഞ്ഞു. കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.