by webdesk2 on | 10-03-2025 08:54:19
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണവുമായി ബന്ധപ്പെട്ടെടുത്ത കേസുകള്‍ എഴുതിത്തള്ളാന്‍ നീക്കം. ഈ മാസം അവസാനത്തോടെ ഇതിനായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പോലീസിന് മൊഴി നല്‍കാനോ സഹകരിക്കാനോ തയ്യാറാകാത്തതിനാലാണിത്.
കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പോലീസിന് മൊഴി നല്‍കാനോ സഹകരിക്കാനോ തയ്യാറാകാത്തതിനാലാണിത്. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത നാല്പതിലധികം കേസുകളില്‍ പോലീസിന് മൊഴിനല്‍കാന്‍ പലരും തയ്യാറാകുന്നില്ല. ഈ കേസുകളില്‍ ഭൂരിഭാഗവും എഴുതിത്തള്ളേണ്ട അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു..
പരാതിപ്രകാരമുള്ള ഒന്‍പത് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കി. പരാതിക്കാര്‍ തയാറാകാത്തതോടെ കേസുകളില്‍ അന്വേഷണസാധ്യതയില്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. 35 കേസുകളില്‍ 30 കേസുകളും ഇത്തരത്തില്‍ എഴുതിത്തള്ളേണ്ടിവരുമെന്നാണ് വിവരം.
പ്രത്യേക അന്വേഷണസംഘം നിലവില്‍ 80 കേസുകളാണ് എടുത്തത്. ഇതില്‍ ഹേമ കമ്മിറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 35 കേസുകളും കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച പരാതികളില്‍ മറ്റു കേസുകളും റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നേരിട്ട് പരാതിപ്പെട്ട കേസുകളില്‍ കുറ്റപത്രവുമായി മുന്നോട്ടുപോകാനുമാണ് പൊലീസിന്റെ ആലോചന.