News Kerala

സംസ്ഥാനത്തെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

Axenews | സംസ്ഥാനത്തെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

by webdesk2 on | 10-03-2025 08:07:46 Last Updated by webdesk2

Share: Share on WhatsApp Visits: 56


സംസ്ഥാനത്തെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. ഡിജിപിയോട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കണം എന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു. ലഹരി തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

മയക്കു മരുന്നിന് എതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളയോ നല്‍കും. വിശദമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കണം. അതുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ നടത്തണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളുമുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും വിശദമായ റിപ്പോര്‍ട്ട് കൈമാറുക.

കോളേജ് കാമ്പസുകളിലെ ലഹരി വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായി  വൈസ് ചാന്‍സലര്‍മാരുടെ യോഗം ഇന്ന് ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് രാജ്ഭവനിലാണ് യോഗം. ലഹരി ഭീഷണിയെ എങ്ങിനെ നേരിടാമെന്ന് യോഗം ചര്‍ച്ച ചെയ്യും. രാജേന്ദ്ര അര്‍ലേക്കര്‍ ഗവര്‍ണര്‍ ആയ ശേഷം ആദ്യമായാണ് സര്‍വ്വകലാശാല വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment