by webdesk2 on | 10-03-2025 07:12:45 Last Updated by webdesk3
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്നു വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. രാവിലെ 11ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കിളിമാനൂര്‍ എസ്എച്ച്ഒ: ബി.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍ വാങ്ങുക. അഫാന്‍ കൊലപ്പെടുത്തിയ പിതൃസഹോദരന്‍ പുല്ലമ്പാറ എസ്എന്‍പുരം ജസ്ല മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ സജിതാ ബീവി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണു കസ്റ്റഡിയിലെടുക്കുന്നത്.
അഫാനെ സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്യും. തുടര്‍ന്ന് ഇന്നു വൈകിട്ടോ നാളെ രാവിലെയോ എസ്എന്‍പുരത്തെത്തിച്ച് തെളിവെടുക്കും. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ ലത്തീഫ് സഹായിച്ചില്ലെന്ന പരാതി അഫാനുണ്ടായിരുന്നു. പെണ്‍സുഹൃത്തുമായുള്ള വിവാഹത്തെ എതിര്‍ത്തതും പരിഹസിച്ചതും അഫാന് ലത്തീഫിനോടുള്ള വൈരാഗ്യത്തിനു കാരണമായി.
സംഭവദിവസം എസ്എന്‍പുരത്തെ വീട്ടിലെത്തിയ അഫാന്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ലത്തീഫിനെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. അടുക്കളയിലായിരുന്ന സജിതയെ പിന്നാലെ കൊലപ്പെടുത്തി. എസ്എന്‍പുരത്തേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ, സാഹചര്യത്തെളിവുകളും അഫാന്റെ മൊഴിയും കൂട്ടിയിണക്കിയാവും പൊലീസ് അന്വേഷണം നടത്തുക.