by webdesk3 on | 09-03-2025 02:48:13 Last Updated by webdesk3
പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍, അമിത അളവില്‍ രാസലഹരി ശരീരത്തില്‍ പ്രവേശിച്ചതാണ് മരണ കാരണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഷാനിദിന്റെ ആന്തരികാവയവങ്ങളില്‍ നിന്ന് രണ്ടു പാക്കറ്റുകള്‍ കണ്ടെത്തി.ഒന്നില്‍ 9 ഗ്രാം കഞ്ചാവും മറ്റൊന്നില്‍ ക്രിസ്റ്റല്‍ പൗഡര്‍ ആയിരുന്നു.രണ്ടാമത്തെ പാക്കറ്റ് പൊട്ടി, ലഹരിവസ്തുക്കള്‍ ആന്തരികാവയവങ്ങളുമായി ലയിച്ചതാണ് മരണ കാരണം.അമിത അളവില്‍ ലഹരിമരുന്ന് ശരീരത്തില്‍ എത്തിയതാണ് 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാന്‍ കാരണമായത്.
താമരശ്ശേരി മൈക്കാവ് സ്വദേശി ഷാനിദാണ് പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് ലഹരിമരുന്ന് വിഴുങ്ങിയത്.താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചത്.
ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാനിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.