News Kerala

വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത യുവതിക്ക് ദാരുണാന്ത്യം

Axenews | വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത യുവതിക്ക് ദാരുണാന്ത്യം

by webdesk3 on | 09-03-2025 02:24:12 Last Updated by webdesk3

Share: Share on WhatsApp Visits: 57


 വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത യുവതിക്ക് ദാരുണാന്ത്യം




കണ്ണൂരില്‍ യുവതി അനിയന്ത്രിതമായ ഡയറ്റിംഗിനെത്തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളേറ്റ് മരണപ്പെട്ടു. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ ആണ് വണ്ണം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത്.

യൂട്യൂബ് വീഡിയോകളില്‍ നിന്നുള്ള ഡയറ്റ് പദ്ധതി പിന്തുടര്‍ന്നിരുന്ന യുവതി, വളരെ കുറച്ച് അളവില്‍ മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളു.ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതമായി ആമാശയവും അന്നനാളവും ചുരുങ്ങിയിരുന്നു.ഇത് ശരീരത്തെ ഗുരുതരമായി ബാധിക്കുകയും ആരോഗ്യ നില വഷളാകുകയും ചെയ്തു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായതോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.അവസാനമായി കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ യുവതി മരിച്ചു.

ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമില്ലാതെ ഡയറ്റിംഗ് പാലിക്കുന്നത് അതീവ അപകടകരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കാത്തത് ജീവന്‍ ഭീഷണിയാകാമെന്നതാണ് ഈ സംഭവത്തില്‍ നിന്ന് മനസ്സിലാകേണ്ടത്.











Share:

Search

Recent News
Popular News
Top Trending


Leave a Comment