by webdesk3 on | 09-03-2025 01:55:35 Last Updated by webdesk3
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ, ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബാരി ബുച്ച് വില്‍മോറും മാര്‍ച്ച് 16നുള്ളില്‍ ഭൂമിയിലേക്ക് മടങ്ങിയേക്കാമെന്ന് അറിയിച്ചു. അവര്‍ ഏകദേശം 10 മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) തുടരുകയാണ്.
2024 ജൂണ്‍ 5ന് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ഇരുവരും ISSലേക്ക് പുറപ്പെട്ടിരുന്നു.ISSനെ സമീപിക്കുമ്പോള്‍ ബഹിരാകാശ പേടകത്തിന് പ്രശ്‌നങ്ങളുണ്ടായി.ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമാവുകയും, ഹീലിയം തീരുകയും ചെയ്തു.ഇതിനാല്‍, പേടകത്തിന് ഇന്ധനത്തെ ആശ്രയിക്കേണ്ടിവന്നു, ഇതുമൂലം തിരിച്ചുവരവ് വൈകി.
ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവരോടൊപ്പം സുനിത വില്യംസും ബാരി ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിക്കുമെന്ന് നാസ അറിയിച്ചു.