by webdesk2 on | 09-03-2025 08:38:21
ബെംഗളൂരു: ഇസ്രയേലി വനിതയേയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഗംഗാവതി സ്വദേശിയായ നിര്‍മാണത്തൊഴിലാളിയാണ് കേസിലെ മൂന്നാം പ്രതി. കേസിലെ മറ്റ് പ്രതികളായ ഗംഗാവതി സായ് നഗര്‍ സ്വദേശികളായ സായ് മല്ലു, ചേതന്‍ സായ് എന്നിവരെ ഇന്ന് കൊപ്പല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സംഭവം നടന്ന സനാപൂര്‍ തടാകത്തിനു സമീപത്തുള്ള ദുര്‍ഗമ്മ ക്ഷേത്രത്തിനു മുന്നിലെ സിസിടിവികളില്‍നിന്നാണ് പൊലീസിനു പ്രതികളുടെ ദൃശ്യങ്ങള്‍ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിര്‍ണായകമായി. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്തതായും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
കര്‍ണാടകയിലെ കൊപ്പലിലാണ് ഇസ്രയേലി വിനോദസഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാല്‍സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ അക്രമികള്‍ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. വ്യാഴം രാത്രിയാണ് ഇരുപത്തേഴുകാരിയെയും ഇരുപത്തൊന്‍പതുകാരിയായ ഹോംസ്റ്റേ ഉടമയെയും മൂന്നു പേര്‍ ആക്രമിച്ചത്. ഞ്ചാരികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പുരുഷന്മാരെ അടിച്ചുവീഴ്ത്തി കനാലിലിട്ട ശേഷമായിരുന്നു ആക്രമണം. ബെംഗളൂരുവില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന കൊപ്പല്‍.