by webdesk2 on | 09-03-2025 07:10:32 Last Updated by webdesk3
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. നവ കേരളത്തിന്റെ പുതുവഴികള്‍ എന്ന രേഖയിലെ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും.
കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്ത എം.വി.ഗോവിന്ദന്‍, സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സമിതിയില്‍ ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. പ്രായം, ആരോഗ്യ പ്രശ്നങ്ങള്‍, പ്രവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തില്‍ പുതിയതായി അധികാര സ്ഥാനത്തെത്തിയ 5 ജില്ലാ സെക്രട്ടറിമാരും വനിതാ,യുവജന നേതാക്കളും സംസ്ഥാന സമിതിയില്‍ എത്തിയേക്കും.
സെസ് പിരിവും സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കലും പാര്‍ട്ടി നയമാണോ എന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ എല്ലാം മുഖ്യമന്ത്രി മറുപടി നല്‍കും. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലും ചര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നയം മാറ്റം പ്രകടമാകുന്നതായിട്ടും മുഖ്യമന്ത്രി അവതരിപ്പിച്ച രേഖയോട് പൊതുവില്‍ യോജിക്കുകയാണ് ഉണ്ടായത്.