by webdesk3 on | 08-03-2025 04:24:17 Last Updated by webdesk3
തിരുവല്ലയില്‍ മൂന്നര ഗ്രാം എംഡിഎംഎ യുമായി 39 കാരനായ യുവാവ് പൊലീസ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.ലഹരി വില്‍പ്പനയ്ക്കായി തന്റെ പത്തു വയസ്സുള്ള മകനെ തന്നെ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെച്ചാണ് കടത്തിയത്.സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായി ലഹരി വില്‍പ്പന നടത്തുന്നത് പതിവായിരുന്നു.പ്രധാനമായും മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ലഹരി ഉപയോഗിച്ചത്.
തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഭാര്യവീട്ടിലാണ് ഇയാളെ പിടികൂടിയത്.ലഹരി വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ ഇതില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നുമാണ് സൂചന.