by webdesk3 on | 08-03-2025 02:33:29 Last Updated by webdesk3
നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ ഭാര്യ മൊഴി നല്‍കി. ചെന്താമരയുമായി കഴിഞ്ഞിരുന്ന കാലത്ത് നിരന്തരം ഉപദ്രവം ഉണ്ടായിരുന്നുവെന്നും സഹിക്കാനാകാത്തതിനാല്‍ അവിടെ നിന്ന് പോയതാണെന്നും ഭാര്യ മൊഴിയില്‍ പറഞ്ഞു.ഇപ്പോള്‍ എവിടെയാണ് താന്‍ താമസിക്കുന്നത് എന്ന് അയാള്‍ക്കറിയില്ല. ചെന്താമരയുടെ ഭാര്യയെന്ന നിലയില്‍ അറിയപ്പെടാന്‍ താല്‍പ്പര്യമില്ല.
അതേസമയം പ്രധാന ദൃക്‌സാക്ഷിയായ യുവാവ് പോലീസില്‍ മൊഴി നല്‍കാന്‍ ഭയന്ന് നാടുവിട്ടിരുന്നു. പിന്നീട് പോലീസ് കണ്ടെത്തിയെങ്കിലും ചെന്താമര അപായപ്പെടുത്തുമോ എന്ന ഭയം മൂലം മൊഴി നല്‍കാന്‍ കഴിയില്ലെന്ന് യുവാവ് അറിയിച്ചു.
117 സാക്ഷികള്‍,8 രഹസ്യമൊഴികള്‍,30ലേറെ രേഖകള്‍,ഫൊറന്‍സിക് പരിശോധനയില്‍ ചെന്താമരയുടെ വസ്ത്രത്തില്‍ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ,കൊല ചെയ്യാനുപയോഗിച്ച ആയുധത്തില്‍ പ്രതിയുടെ വിരലടയാളം എന്നിവയാണ് പ്രധാന തെളിവുകള്‍.
2024 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനും, അമ്മ ലക്ഷ്മിയുമെല്ലാം അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.