News Kerala

ജനങ്ങളുമായി ഇടപഴകുന്നതില്‍ പോരായ്മ സംഭവിച്ചു, ചില മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല; സിപിഎം സംഘടനാ റിപ്പോര്‍ട്ട്

Axenews | ജനങ്ങളുമായി ഇടപഴകുന്നതില്‍ പോരായ്മ സംഭവിച്ചു, ചില മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല; സിപിഎം സംഘടനാ റിപ്പോര്‍ട്ട്

by webdesk3 on | 07-03-2025 02:24:40 Last Updated by webdesk3

Share: Share on WhatsApp Visits: 69


 ജനങ്ങളുമായി ഇടപഴകുന്നതില്‍ പോരായ്മ സംഭവിച്ചു, ചില മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല; സിപിഎം സംഘടനാ റിപ്പോര്‍ട്ട്


ജനങ്ങളുമായി ഇടപഴകുന്നതില്‍ പാര്‍ട്ടിക്ക് പോരായ്മ സംഭവിച്ചെന്നത് പാര്‍ട്ടിയുടെ പ്രധാന ദൗര്‍ബല്യമാണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ജനങ്ങളില്‍നിന്ന് അകന്നതിന്റെ പ്രത്യാഘാതമാണ് തെരഞ്ഞെടുപ്പില്‍ ലഭ്യമായ വോട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതീക്ഷിച്ചവിലേക്കെത്താത്ത നിലയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുമായി കൂടുതല്‍ ഇടപെടണമെന്നതും, അതിലൂടെ ജനങ്ങളുടെ അതൃപ്തി മനസ്സിലാക്കി തിരുത്തലുകള്‍ കൊണ്ടുവരണമെന്നതും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

കൂടാതെ, ബംഗാള്‍ പാഠം മനസ്സിലാക്കി തുടര്‍ ഭരണത്തിന്റെ ദോഷപ്രവണതകളില്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടിയെ മുന്നറിയിപ്പ് നല്‍കുന്നു. ബംഗാളില്‍ സിപിഎമ്മിന് ഉണ്ടായ പരാജയം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും വീഴ്ചകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്. അധികാര കേന്ദ്രമെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാകരുതെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനം ജനകീയമായി നിലനിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ നിലയുറച്ചുനിന്ന് ആക്രമിച്ചപ്പോള്‍, മന്ത്രിമാര്‍ക്ക് അതിന് ശക്തമായി മറുപടി നല്‍കാനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment