by webdesk3 on | 07-03-2025 02:00:30 Last Updated by webdesk3
മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കണ്ടെത്താനായതായി പൊലീസ് അറിയിച്ചു. ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനായത് അന്വേഷണത്തില്‍ നിര്‍ണായകമായി. മലപ്പുറം എസ്പി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കി.
കുട്ടികളെ കാണാതായ വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് സജീവമായി അന്വേഷണം തുടങ്ങി. കൂട്ടായ ശ്രമത്തിനൊടുവില്‍ അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാനായെന്നും എസ്പി വ്യക്തമാക്കി.
പൊലീസിന്റെ പ്രാഥമിക വിലയിരുത്തലില്‍ കുട്ടികളുടേത് ഒരു സാഹസിക യാത്രയായിരുന്നു. ഒപ്പം പോയ യുവാവ് സഹായി മാത്രമാണെന്നാണ് നിലവിലെ നിരീക്ഷണം. കൂടുതല്‍ വിശദാംശങ്ങള്‍ തിരിച്ചറിയുന്നതിനായി കുട്ടികളെ നേരില്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെയാണ് യുവാവ് കുട്ടിയെ പരിചയപ്പെട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തന്നെ യാത്രയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പുതുതായി ഫോണും സിം കാര്‍ഡും വാങ്ങിയതായും കുട്ടികള്‍ സ്വമേധയാ തീരുമാനം എടുത്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി.