News India

ചൈനാ യുദ്ധം: ഉപേക്ഷിക്കപ്പെട്ട അതിര്‍ത്തി ഗ്രാമങ്ങളുടെ പുനരധിവാസം ഉറപ്പാക്കും: പ്രധാനമന്ത്രി

Axenews | ചൈനാ യുദ്ധം: ഉപേക്ഷിക്കപ്പെട്ട അതിര്‍ത്തി ഗ്രാമങ്ങളുടെ പുനരധിവാസം ഉറപ്പാക്കും: പ്രധാനമന്ത്രി

by webdesk3 on | 07-03-2025 11:36:18 Last Updated by webdesk3

Share: Share on WhatsApp Visits: 53


  ചൈനാ യുദ്ധം: ഉപേക്ഷിക്കപ്പെട്ട അതിര്‍ത്തി ഗ്രാമങ്ങളുടെ പുനരധിവാസം  ഉറപ്പാക്കും: പ്രധാനമന്ത്രി


1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിനിടെ ഒഴിപ്പിക്കപ്പെട്ട ഗ്രാമങ്ങളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഹര്‍സിലില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധസമയത്ത് ഉത്തരകാശി ജില്ലയിലെ രണ്ട് ഗ്രാമങ്ങള്‍ ഒഴിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അവയെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ നിരവധി ഗ്രാമങ്ങള്‍ ടൂറിസം കേന്ദ്രങ്ങളായി പുനര്‍വികസിപ്പിക്കപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഈ ഗ്രാമങ്ങള്‍ ഒഴിപ്പിക്കേണ്ടി വന്നത് എത്രപേരാണ് ഓര്‍മ്മിക്കുന്നത്? ആളുകള്‍ മറന്നുപോയേക്കാം, പക്ഷേ നമുക്ക് അതിനെ മറക്കാനാകില്ല,മോദി പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍ പുനരധിവസിപ്പിക്കാനും അവയെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനും ഒരു പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ ഊര്‍ജസ്വലമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ സംരംഭം സ്വീകരിച്ചിരിക്കുന്നതെന്നും ഓപ്പറേഷന്‍ സദ്ഭാവനയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യവും അതിര്‍ത്തി പ്രദേശങ്ങളുടെ വികസനത്തില്‍ സജീവമായി പങ്കുചേരുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment