by webdesk3 on | 06-03-2025 02:13:16 Last Updated by webdesk3
മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളുമായി ബന്ധപ്പെട്ട അന്വേഷണം കോഴിക്കോട് വരെ വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിലവില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പുരോഗമിക്കുന്നുവെന്ന് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ നിറമരുതൂര്‍ മംഗലത്ത് അബ്ദുള്‍ നസീറിന്റെ മകള്‍ ഫാത്തിമ ഷഹദ (16) , താനൂര്‍ മഠത്തില്‍ റോഡിലെ മലപ്പുറത്തുകാരന്‍ പ്രകാശന്റെ മകള്‍ അശ്വതി (16) എന്നിവരെയാണ് കാണാതായത്.
പരീക്ഷയ്ക്കായി പുറപ്പെട്ട വിദ്യാര്‍ഥിനികളെ ഇന്നലെ ഉച്ചയോടെ കാണാതായി. സ്‌കൂളില്‍ എത്താതിരുന്നതിനാല്‍ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചതോടെയാണ് കുട്ടികളെ കാണാനില്ലെന്ന കാര്യം പുറത്തറിഞ്ഞത്.
കുട്ടികളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായ നിലയിലാണ്. പൊലിസ് അന്വേഷണം വേഗത്തിലാക്കുകയും കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്.