by webdesk2 on | 06-03-2025 08:50:01
തൃശൂരില്‍ റെയില്‍വേ പാളത്തില്‍ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവം മോഷണ ശ്രമമെന്ന് റെയില്‍വേ പൊലീസ്. പാളത്തിന് സമീപം ഉണ്ടായിരുന്ന റെയിലിന്റെ കഷണം മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ട്രെയിന്‍ വരുന്നത് കണ്ട് റെയിലിന്റെ കഷണം ഉപേക്ഷിച്ചു പോയതാകാം എന്നാണ് നിഗമനം. ട്രാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ ഇരുമ്പിന്റെ പോസ്റ്റ് വച്ചതായി കണ്ടെത്തിയത്. ട്രാക്കിലൂടെ കടന്നുപോയ ചരക്ക് ട്രെയിന്‍ ഇരുമ്പിന്റെ കഷണം ഇടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് ചരക്ക് ട്രെയിനിന്റെ പൈലറ്റാണ് റെയില്‍വേ അധികൃതരെ വിവരം അറിയിച്ചത്. അട്ടിമറി ശ്രമം അല്ലെന്ന നിഗമനത്തിലാണ് ആര്‍പിഎഫ്.