by webdesk2 on | 06-03-2025 07:14:12 Last Updated by admin
കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തില്‍ മെറ്റയില്‍ നിന്നും വിവരങ്ങള്‍ തേടി അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലും പൊലീസും പരിശോധിച്ചിരുന്നു. പ്രതികള്‍ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയില്‍ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ മുതിര്‍ന്നവര്‍ക്ക് കേസില്‍ പങ്കില്ല എന്ന നിഗമനത്തിന് കൂടുതല്‍ വ്യക്തത ലഭിച്ചേക്കും. കൂടാതെ ആറ് പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
അതെസമയം ഷബാസിനെ ആസൂത്രണം ചെയ്താണ് കൊലപ്പെടുത്തിയത് എന്നതിന് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പ്രതികള്‍ കൊലവിളി നടത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാല്‍ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മര്‍ദിക്കുമെന്നും പ്രതികളായ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അബദ്ധത്തില്‍ അടിയേറ്റാണ് മുഹമ്മദ് ഷഹബാസ് മരിച്ചതെന്ന വാദം ഇനി നിലനില്‍ക്കില്ല.