News India

മണിപ്പൂരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത

Axenews | മണിപ്പൂരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത

by webdesk2 on | 05-03-2025 02:54:52

Share: Share on WhatsApp Visits: 46


മണിപ്പൂരില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത

ഇംഫാല്‍: മണിപ്പൂരിലെ കാംജോങ്ങില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി. അസമിലെ ഗുവാഹത്തിയിലും മേഘാലയയുടെ ചില ഭാഗങ്ങളിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെ 11:06 നാണ് ഭൂചലനമുണ്ടായത്.  110 കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അതേസമയം, ഉച്ചയ്ക്ക് 12.20ന് മണിപ്പൂരില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. രണ്ട് ഭൂകമ്പങ്ങളിലും നിരവധി കെട്ടിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാവിലെ മ്യാന്‍മറില്‍ തുടര്‍ച്ചയായി രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലര്‍ച്ചെ 3:36 ന് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും പുലര്‍ച്ചെ 3:54 ന് റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും അനുഭവപ്പെട്ടു. 



Share:

Search

Recent News
Popular News
Top Trending


Leave a Comment