by webdesk3 on | 05-03-2025 11:19:54 Last Updated by webdesk3
താനും ജീവനൊടുക്കുമെന്ന് ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാന്‍. ഇതോടെ അഫാന് ജയിലില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. അഫാനോടൊപ്പം മറ്റൊരു തടവുകാരനുമുണ്ട്.
കടബാധ്യതയെ തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരോടും അഫാന്‍ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചു. കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങള്‍ ചെയ്തത് പറഞ്ഞു എന്നും പ്രതി പറഞ്ഞു.
രണ്ടുപേരെ കൂടെ താന്‍ കൊല്ലാന്‍ പദ്ധതിയിട്ടതായി അഫാന്‍ നേരത്തെ പറഞ്ഞിരുന്നു. തിരുവനന്തപുരം തട്ടത്തുമലയില്‍ താമസിക്കുന്ന അടുത്ത ബന്ധുക്കളായ അമ്മയെയും മകളെയും കൊല്ലാനാണ് അഫാന്‍ പദ്ധതിയിട്ടിരുന്നത്.
ഫെബ്രുവരി 24 ന് ആയിരുന്നു അഫാന്‍ കൂട്ടക്കൊലപാതകം നടത്തിയത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, അമ്മ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടന്നത്. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പ്രതി സ്വയം പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയായിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.