by webdesk2 on | 05-03-2025 07:25:38 Last Updated by webdesk3
കോഴിക്കോട്: മുഹമ്മദ് ഷഹബാസ് കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുടെയും മൊഴി രേഖപ്പെടുത്താനും തെളിവുകള്‍ ശേഖരിക്കാനും പൊലീസ് തീരുമാനം. അതെസമയം പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഇന്നും പരീക്ഷ എഴുതും.
ഇതുവരെ ശേഖരിച്ച തെളിവുകള്‍ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നിന്നും ലഭിച്ച തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, നഞ്ചക്ക് അടക്കമുള്ള ആയുധങ്ങള്‍ എന്നിവയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവയുടെ ശാസ്ത്രീയ പരിശോധന കോടതി അനുമതിയോടെ നടക്കും.
പ്രതികളായ വിദ്യാര്‍ത്ഥികളുടെ രണ്ടാം എസ്എസ്എല്‍സി പരീക്ഷ ഇന്ന് നടക്കും. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ സെന്ററില്‍ ആണ് ആറു പേരുടെയും പരീക്ഷ. പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ ഇന്നും കെഎസ്യു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.