by webdesk3 on | 04-03-2025 02:53:23 Last Updated by webdesk3
റാഗിങ് വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്. കെല്‍സ (കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി)യുടെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
റാഗിങ് തടയണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇതു സംബന്ധിച്ച് കൃത്യമായ നിയമനടപടികള്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം ഒട്ടേറെ റാഗിങ് കേസുകളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഫലപ്രദമായ റാഗിങ് വിരുദ്ധ നടപടികള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അടുത്തിടെ സ്‌കൂളുകളിലും കോളജുകളിലും റാഗിങ് വര്‍ധിച്ച സാഹചര്യത്തിലാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുന്‍പാകെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഹൈക്കോടതി ഇക്കാര്യം നിര്‍ബന്ധമാക്കി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.