News Kerala

ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍

Axenews | ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍

by webdesk3 on | 04-03-2025 02:45:17 Last Updated by webdesk3

Share: Share on WhatsApp Visits: 52


 ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍

 


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സമരം ചെയ്യുന്ന ആശാ വര്‍ക്കാര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് മഹിളാമോര്‍ച്ചാ നടത്തിയ സമരവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ് പിന്തുണ അറിയിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. 

കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകിയവരാണ് ആശാവര്‍ക്കര്‍മാര്‍. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്ത് പണമാണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എന്‍എച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിന്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ 16% തുകയാണ് കേരളത്തിന് അധികമായി അനുവദിച്ചത്.

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. സഹിഷ്ണുതയില്ലാതെയാണ് സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരോട് പെരുമാറുന്നത്. അത് വകവെച്ചു തരാന്‍ ബിജെപി ഒരുക്കമല്ല എന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യം പോലെ ആശാവര്‍ക്കര്‍മാരുടെ കാര്യത്തിലും സിപിഎം കളളപ്രചരണമാണ് നടത്തുന്നത്. കേന്ദ്രത്തിന് കണക്ക് കൃത്യമായി കൊടുക്കാതെ കേന്ദ്ര അവഗണനയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ ആരോപിച്ചു. 








Share:

Search

Recent News
Popular News
Top Trending


Leave a Comment