by webdesk2 on | 04-03-2025 09:41:58 Last Updated by webdesk3
എറണാകുളം: കൊച്ചിയില്‍ ലഹരിക്ക് അടിമയായ ഒമ്പതാം ക്ലാസുകാരന്‍ സ്വന്തം സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി സ്‌കൂളിലെ സഹപാഠിയോട് വിവരം പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. 2024 ഡിസംബറില്‍ ആയിരുന്നു സംഭവം.
സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. ഇതുവഴിയാണ് അധ്യാപകര്‍ വിവരമറിഞ്ഞത്. ഭയം കാരണം പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞിരുന്നില്ല. അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിരമറിയിച്ചു. തുടര്‍ന്ന് പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി കൗണ്‍സിലിങ് നല്‍കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
അതെസമയം ഒമ്പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമ മാത്രമല്ല വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു. പാലാരിവട്ടം പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തയാള്‍ ആയതിനാല്‍ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും.