by webdesk2 on | 04-03-2025 08:30:27 Last Updated by webdesk3
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കേഴ്‌സ് നടത്തുന്ന സമരം 23-ാം ദിവസത്തിലേക്ക്. പ്രതിപക്ഷം ഇന്ന് ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കും. ഇന്നലെ ശ്രദ്ധക്ഷണിക്കലായി സര്‍ക്കാര്‍ വിഷയം അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം.
അതെസമയം കഴിഞ്ഞ ദിവസം സി.ഐ.ടി.യു നേതാവിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉണ്ടാകും. ബിജെപിയും ആശ വര്‍ക്കേഴ്‌സ് സമരത്തെ പിന്തുണച്ച് പ്രതിഷേധിക്കും. സെക്രട്ടേറിയേറ്റിലേക്ക് രാവിലെ 11 ന് മാര്‍ച്ച് നടത്തും. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കുടിശ്ശിക ഉടനടി നല്‍കുക, ഓണറേറിയം വര്‍ധിപ്പിക്കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസില്‍ ആശമാരെ പിരിച്ചുവിടാനുള്ള 2022 മാര്‍ച്ച് രണ്ടിന്റെ ഉത്തരവ് പിന്‍വലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക, അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് ആശമാര്‍ സമരം ആരംഭിച്ചത്.