by webdesk3 on | 03-03-2025 02:38:00 Last Updated by webdesk3
നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക്കേറ്റം. നിയമസഭയില്‍ പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് ആവര്‍ത്തിച്ചതിലാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോയെന്ന് മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
താന്‍ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.നിങ്ങളുടെ പരാജയങ്ങള്‍ ഞങ്ങള്‍ എണ്ണിയെണ്ണി ചോദിക്കും. ആ ചോദ്യങ്ങള്‍ കേരള ജനതയുടെതാണ്. നിങ്ങള്‍ ഉത്തരം പറഞ്ഞെ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരു ചോദ്യത്തില്‍ നിന്ന് പോലും നിങ്ങള്‍ക്ക് ഒളിച്ചോടാന്‍ ആവില്ല. കേരളം ലഹരിയില്‍ മുങ്ങുമ്പോള്‍ നിങ്ങള്‍ വീണ വായിച്ചിരിക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ട യുവത്വം തെരുവുകളിലും വീടുകളിലും ചോര വീഴ്ത്തുമ്പോള്‍ നിങ്ങള്‍ ഉറക്കം നടിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ചോദ്യങ്ങള്‍ വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടിയുള്ളവയാണ് എന്നും അദ്ദേഹം പറഞ്ഞു.