News Kerala

ഷഹബാസ് കൊലപാതകം: പ്രതികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി

Axenews | ഷഹബാസ് കൊലപാതകം: പ്രതികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി

by webdesk3 on | 03-03-2025 02:20:43 Last Updated by webdesk3

Share: Share on WhatsApp Visits: 51


 ഷഹബാസ് കൊലപാതകം:  പ്രതികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി


താമരശ്ശേരിയില്‍ ഷഹബാസ് എന്ന വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍സി പരീക്ഷ എഴുതി. വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാനുള്ള തീരുമാനത്തിനെതിരെ യുവജന സംഘടനകള്‍ വലിയ രീതിയില്‍ പ്രതിഷേധം അറിയിച്ചു. അതിനിടയിലാണ് അഞ്ച് വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതിയത്. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനല്‍ ഹോമില്‍ തന്നെയാണ് ഇവര്‍ക്കായി പരീക്ഷ കേന്ദ്രമൊരുക്കിയത്.

കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് ഷഹബാസിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഷഹബാസിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്തെ തലയോട്ടി തകര്‍ന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. തലച്ചോറില്‍ 70 %ക്ഷതമേറ്റതിനാല്‍ വീട്ടിലേറ്ററിന്റെ സഹായത്തോടെയായിരുന്നു വിദ്യാര്‍ത്ഥി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment