by webdesk2 on | 03-03-2025 09:31:40 Last Updated by webdesk3
ലൊസാഞ്ചലസ് : 97-ാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓസ്‌കറില്‍ റെക്കോര്‍ഡ് നേട്ടവുമായി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന അഞ്ച് പുരസ്‌കാരങ്ങളാണ് അനോറ സ്വന്തമാക്കിയത്. മൈക്കി മാഡിസന്‍ ആണ് മികച്ച നടി. സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവ മൂന്നും ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത. ദ ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് എഡ്രിയന്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. അന്‍പത്തിയൊന്നു വയസ്സുള്ള ബ്രോഡിക്ക് 2002ല്‍ മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
മറ്റ് വിജയികള്‍:
മികച്ച ചിത്രം : അനോറ
മികച്ച നടന്‍ : അഡ്രിയന്‍ ബ്രോഡി ( ദി ബ്രൂട്ടലിസ്റ്റ്)
മികച്ച നടി : മൈക്കി മാഡിസണ്‍ ( അനോറ)
മികച്ച സഹനടന്‍ : കീരന്‍ കല്‍ക്കിന്‍ ( എ റിയല്‍ പെയിന്‍)
മികച്ച സഹനടി : സോയി സല്‍ദാന ( എമിലിയ പെരസ്)
മികച്ച സംവിധായകന്‍ : ഷോണ്‍ ബേക്കര്‍ അനോറ
മികച്ച ഛായാഗ്രാഹകന്‍ : ലോല്‍ ക്രാളി ( ദി ബ്രൂട്ടലിസ്റ്റ്)
മികച്ച ഒറിജിനല്‍ തിരക്കഥ : ഷോണ്‍ ബേക്കര്‍ (ചിത്രം: അനോറ)
മികച്ച അവലംബിത തിരക്കഥ : കോണ്‍ക്ലേവ്
മികച്ച ഒറിജിനല്‍ സ്‌കോര്‍ : ഡാനിയേല്‍ ബ്ലൂംബെര്‍ഗ് ( ദി ബ്രൂട്ടലിസ്റ്റ്)
മികച്ച ശബ്ദ സംവിധാനം : ഡ്യൂണ്‍ രണ്ടാം ഭാഗം
മികച്ച വിഷ്വല്‍ ഇഫക്ട്സ് : ഡ്യൂണ്‍ രണ്ടാം ഭാഗം
മികച്ച ഒറിജിനല്‍ ഗാനം : എമിലിയ പെരസിലെ എല്‍ മാല്‍
മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം : ഐ ആം സ്റ്റില്‍ ഹിയര്‍
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം : ദി ഒണ്‍ലി ഗേള്‍ ഇന്‍ ദി ഓര്‍ക്കസ്ട്ര
മികച്ച എഡിറ്റിംഗ് : അനോറ
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം : നോ അദര്‍ ലാന്‍ഡ്
മികച്ച ആനിമേറ്റഡ് ഫിലിം : ഫ്‌ലോ
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : ഇന്‍ ദി ഷാഡോ ഓഫ് ദി സൈപ്രസ്
മികച്ച വസ്ത്രാലങ്കാരം : പോള്‍ ടെയ്സ്വെല്‍ ( വിക്കഡ്)
മികച്ച മേക്കപ്പ് & ഹെയര്‍ സ്‌റ്റൈലിംഗ് : ദി സബ്സ്റ്റന്‍സ്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : വിക്കഡ്
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം : ഐ ആം നോട്ട് എ റോബോട്ട്