by webdesk2 on | 03-03-2025 06:27:16 Last Updated by webdesk3
പത്തനംതിട്ട: കേരളത്തില്‍ വീണ്ടും ഇരട്ടക്കൊലപാതകം. കലഞ്ഞൂര്‍ പാടത്തു ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു. കൊടുവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍വച്ചായിരുന്നു കൊലപാതകം. ഭാര്യയും വിഷ്ണുവും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം. വഴക്കിനെ തുടര്‍ന്നു വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണു വൈഷ്ണവിയെ വെട്ടിയത്. തൊട്ടുപിന്നാലെ വിഷ്ണുവിനെയും വീട്ടില്‍നിന്നു വിളിച്ചിറക്കി ബൈജു ആക്രമിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.