by webdesk3 on | 02-03-2025 02:43:59 Last Updated by webdesk3
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ (തിങ്കളാഴ്ച) തുടങ്ങും. ആകെ 4,27,021 വിദ്യാര്‍ത്ഥികളാണ് ഇത്തവണ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണുള്ളത്.
രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. 26ന് സമാപിക്കും. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഉച്ചയ്ക്ക് ഒന്നര മുതല്‍ വൈകീട്ട് 4.15 വരെയാണ്. 26ന് അവസാനിക്കും.
തിങ്കളാഴ്ച ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷാ ദിവസങ്ങളില്‍ ചോദ്യപേപ്പറുകള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് വിതരണം ഇതിനകം അവസാനിച്ചു.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് . 28,358 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതുന്നത്. ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത്. 1893 പേരാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷയെഴുതുന്നത്.