by webdesk3 on | 02-03-2025 02:31:24
പിണറായി സര്‍ക്കാരിനേയും കേളത്തിലെ വ്യവസായ രംഗത്തേയും പ്രശംസിച്ചുള്ള കുറിപ്പ് വലിയ വിവാദമായതോടെ വീണ്ടും മലക്കം മറിഞ്ഞ് ശശീ തരൂര്‍ എംപി. എക്‌സിലാണ് തന്റെ നിലപാട് തിരുത്തിയുള്ള പുതിയ കുറിപ്പ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
കേരളം വ്യവസായ സൗഹാര്‍ദമാണ് എന്ന സ്വന്തം ലേഖനത്തിലാണ് അദ്ദേഹം ഇപ്പോള്‍ തിരുത്ത് വരുത്തിയിരിക്കുന്നത്. കേരളത്തിലെ നിരവധി വ്യവസായങ്ങള്‍ പൂട്ടിപ്പായെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ കുറിപ്പ്.
സംരംഭങ്ങളെ സംബന്ധിച്ച സര്‍ക്കാരിന്റെ കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്നും സര്‍ക്കാരിന്റേത് അവകാശ വാദം മാത്രമെന്നുമാണ് തരൂരിന്റെ പോസ്റ്റ്. കേരളത്തില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വേണമെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ നേരത്തേ ശശി തരൂര്‍ എംപി പ്രശംസിച്ചിരുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. 2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തില്‍ ഉണ്ടായിരുന്നത്.