by webdesk3 on | 02-03-2025 12:46:16 Last Updated by webdesk3
കണ്ണൂരില്‍ കര്‍ഷകനെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കര്‍ഷകനെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്നും ഒന്നരകിലോമീറ്റര്‍ മാറിയുള്ള സ്ഥലത്തുനിന്നാണ് കാട്ടുപന്നിയെ തല്ലിക്കൊന്നത്.
ഇന്ന് രാവിലെയോടെയാണ് കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം സംഭവിച്ചത്. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്.
രാവിലെ കൃഷിയിടത്തില്‍ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഇതിനു മുന്‍പും പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നതായാണ് അറിയുന്നത്. വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്റെ കൃഷിയിടമുള്ളത്. രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. ഇവിടെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു.