by webdesk3 on | 01-03-2025 03:57:24 Last Updated by webdesk3
ഒറ്റപ്പാലക്ക് സ്വകാര്യ ഐടിഐയില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു. സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടിയ നിലയിലാണ് ഉള്ളത്. ഐടിഐ വിദ്യാ4ത്ഥി സാജനാണ് (20) മ4ദനമേറ്റത്. ക്ലാസ് റൂമില്‍ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് സാജനെ മ4ദിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
സാജന്‍ ഇപ്പോള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സഹപാഠിയായ കിഷോ4 (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
ഫെബ്രുവരി 19 ന് രാവിലെയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും ഒറ്റപ്പാലം പൊലീസ് പറഞ്ഞു.