by webdesk3 on | 01-03-2025 01:56:49 Last Updated by webdesk3
സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമര പന്തലില്‍ നേരിട്ടെത്തിയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. ആശാവര്‍ക്കര്‍മാരുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. വിഷയം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ധരിപ്പിക്കും. മാനദണ്ഡം പരിഷ്‌കരിക്കണമെന്ന് ആവശ്യം മുമ്പോട്ട് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടി എടുത്താല്‍ കേന്ദ്ര ഫണ്ട് തടയുമെന്നും ആശ വര്‍ക്കര്‍മാരോട് സുരേഷ് ഗോപി പറഞ്ഞു.
ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കില്‍ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രിയോടുപറയാം. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണ്. അതുപക്ഷേ സമരപ്രഖ്യാപനമല്ല. താന്‍ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. അവരെ കേട്ടുവെന്നും അവരുടെ പ്രശ്‌നങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.