News Kerala

നാടിന്റെ പോക്ക് കണ്ട് ചങ്ക് തകരുന്നു, സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരണം; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ രമേശ് ചെന്നിത്തല

Axenews | നാടിന്റെ പോക്ക് കണ്ട് ചങ്ക് തകരുന്നു, സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരണം; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ രമേശ് ചെന്നിത്തല

by webdesk3 on | 01-03-2025 01:41:55 Last Updated by webdesk3

Share: Share on WhatsApp Visits: 53


നാടിന്റെ പോക്ക് കണ്ട് ചങ്ക് തകരുന്നു, സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരണം; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ രമേശ് ചെന്നിത്തല



 സഹപാഠികളുടെ മര്‍ദനമേറ്റ് വെന്റിലേറ്ററില്‍ ആയിരുന്ന താമരശേരിയിലെ പത്താം ക്‌ളാസുകാരന്‍ ഷഹബാസ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരണം എന്നാണ് അദ്ദേഹം പറഞ്ഞത്. 

കടുത്ത പീഢനത്തിനു വിധേയനായ എറണാകുളം ഗ്‌ളോബല്‍ സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥി മിഹിറിന്റെ ആത്മഹത്യ സഹപാഠികള്‍ ആഘോഷിച്ച ക്രൂരമായ സംഭവത്തിനു പിന്നാലെ അടുത്തത്. പതിനാലും പതിനഞ്ചും വയസുള്ള കുട്ടികളാണിത്. ഇവരുടെ മാനസിക നിലയ്ക്ക് എന്താണ് സംഭവിക്കുന്നത്.

അത്യധികം വയലന്‍സ് നിറഞ്ഞ സിനിമകളും സ്‌കൂളുകളില്‍ പോലും എത്തപ്പെടുന്ന ലഹരിമരുന്നുകളും കുട്ടികളുടെ മനസില്‍ നിന്ന് കരുണയെ നിര്‍മാര്‍ജനം ചെയ്യുകയാണ്. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ കേരളം പെട്ടുകഴിഞ്ഞു. അന്തര്‍ദേശീയ ലഹരിമാഫിയ കേരളത്തില്‍ പിടി മുറുക്കിയിരിക്കുന്നു. സര്‍ക്കാര്‍ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ എന്നു മനസിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ ഉണരുന്നില്ലെങ്കില്‍ ജനമെങ്കിലും ഉണരണം. ലഹരിമരുന്നിനെതിരെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ജനകീയ കൂട്ടായ്മകളുണ്ടാകണം. പ്രതികരിക്കണം. ഇല്ലെങ്കില്‍ നാളെ അത് നിങ്ങളുടെ മകനോ മകളോ ആകാം  എന്നും ചെന്നിത്തല പറഞ്ഞു. 


Share:

Search

Recent News
Popular News
Top Trending


Leave a Comment