by webdesk2 on | 01-03-2025 01:34:03
മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസ വിഷയത്തില്‍ പ്രതിഷേധം നടത്താന്‍ ബിജെപിയും. എവിടെയാണ് പുനരധിവാസം എന്നതില്‍ വ്യക്തത ഇല്ലെന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് പോലും തയാറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ വിമര്‍ശിച്ചു. മാര്‍ച്ച് 3 ന് മേപ്പാടിയില്‍ പ്രതിഷേധ സംഗമം നടത്താനാണ് തീരുമാനം.
സംസ്ഥാനം കൃത്യമായി കണക്ക് നല്‍കിയില്ലെന്നും ഒന്നിനും വ്യവസ്ഥ ഇല്ലാത്ത സ്ഥിതിയാണെന്നും പ്രശാന്ത് കുറ്റപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ ആണ് പ്രക്ഷോഭത്തിലേക്ക് പോകുന്നതെന്ന് പ്രശാന്ത് മലവയല്‍ വ്യക്തമാക്കി.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനാസ്ഥയെന്ന് ആരോപിച്ച് വയനാട് കലക്ട്രേറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു. ദുരന്തബാധിതരടക്കമുള്ളവര്‍ സമരത്തിന്റെ ഭാഗമായിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വൈകലുണ്ടായാല്‍ സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്നാണ് യുഡിഎഫ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.